നീറ്റ് പരീക്ഷ റാങ്ക് ജേതാക്കളെ ആദരിച്ചു.

വിദ്യാഭ്യാസം


മണിയാൻകുടി/കരിമ്പൻ : മെഡിക്കൽ നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ 7042 ആം റാങ്ക് നേടിയ ഇടുക്കി – മണിയാറ കുടി പള്ളിസിറ്റി കുന്നത്ത് അൽഫാസ് ഷെക്കീറിനെയും, 15528 ആം റാങ്ക് നേടിയ കരിമ്പൻ ഓലിയാനിക്കൽ അഭി എന്നിവരുടെ വീടുകൾ ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും, സി പി എം ജില്ലാ സെക്രട്ടറിയുമായ സി വി വർഗീസ് സന്ദർശിച്ചു. ഇവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും മധുരം നല്കുകയും ചെയ്തു, ഒപ്പം തുടർപഠനത്തിന് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. റാങ്ക് ജേതാക്കളായ ഇരുവരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സാഹചര്യങ്ങളിൽ നിന്ന് പഠിച്ച് റാങ്ക് നേടിയവരാണ്. മണിയാൻകുടി പള്ളിസിറ്റി പ്രദേശത്തെ ഒരു സാധാരണ ഓട്ടോറിക്ഷ തൊഴിലാളിയാണ് അൽഫാസിന്റെ പിതാവ് ഷെക്കീർ, റാങ്ക് ജേതാക്കൾ ഇരുവരും വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഉയർന്ന മാർക്ക് വാങ്ങി വിജയം വരിച്ചവരാണ്. അഭിളയുടെ പിതാവ് ഫ്ളൈമോൻ ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുന്നു. സി.വി വർഗീസിനൊപ്പം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഓമന ശ്രീധരൻ, ജില്ലാമെഡിക്കൽ നീറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, എൻ എൻ സുശീല, സി എം ബഷീർ, മുബീൻ സലിം, സജി തടത്തിൽ, പി എൽ നിസാമുദ്ദീൻ, സൈമൺ എന്നിവരും ഉണ്ടായിരുന്നു. റാങ്ക് ജേതാക്കൾക്ക് നാളെ കാൽവരിമൗണ്ടിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്.