വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനെതിരേ മഴ നനയൽ സമരം

സമരം

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വനം വകുപ്പ് വൈരാഗ്യബുദ്ധിയോടെ അടച്ചുപൂട്ടുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടിയന്തരമായി തുറന്നുകൊ ടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ ജസ്റ്റീസ് ഫോർ ഹ്യൂമൻ ആൻഡ് നേച്ചർ ചെയർമാൻ പി.എൽ. നിസാമുദീൻ മഴ നനയൽ സമരം നടത്തി. ചെറുതോണി ട്രാഫിക് ജംഷനിൽ കോരിച്ചൊരിയുന്ന മഴയത്ത് അഞ്ചു മണിക്കൂറോളം മഴ നനഞ്ഞാണ് സമരം നടത്തിയത്.


ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ജെ. വർഗീസ് സമരം ഉദ്ഘാടനം ചെയ്തു. കുളമാവ് അണക്കെട്ടിനു മുകളിലൂടെ അരനൂറ്റാണ്ടായി വാഹനയാത്രയും കാൽനടയാത്രയും അനുവദിക്കുമ്പോൾ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഇടുക്കി അണക്കെട്ടുകൾ നടന്നുകാണാൻ പോലും കെഎസ്ഇ ബി അനുവദിക്കുന്നില്ല. ജില്ലാ ആസ്ഥാന വികസനത്തിന് തടസമായി നില്ക്കുന്ന കാര്യങ്ങളിൽ വനം – ടൂറിസം – വൈദ്യുതി വകുപ്പ് മന്ത്രിമാരും വകുപ്പുതല മേധാവികളും അടിയന്തരമായി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കണമെ ന്ന് പി.എൽ. നിസാമുദീൻ ആവശ്യപ്പെട്ടു. ഔസേ പ്പച്ചൻ ഇടക്കുളത്തിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായ ത്ത് അംഗം ടിന്റു സുഭാഷ്, ടി. ജെ. റോബിൻസ്, സി. പി. സലിം ഉൾപ്പെടെ നിരവധി പേർ സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് പങ്കെടുത്തു.