ചെറുതോണി: കനത്ത മഴയിൽ വെള്ളം കവിഞ്ഞൊഴുകുന്ന ചെക്ക് ഡാം പാലം നിർമ്മിക്കാനായി പൊളിച്ചു മാറ്റി. കാലവർ ഷമാരംഭിച്ചതിനാൽ പാലം നിർ മ്മാണം മുടങ്ങുകയും ചെയ്തു ദുരി തകയത്തിലായ പ്രദേശവാസികളുടെ സങ്കടങ്ങൾ ആരോട് പറ യാൻ. പാൽക്കുളം തോടിന് കുറു കെ മഞ്ഞപ്പാറയിൽ ഇടുക്കി രൂപ തയുടെ മൈനർ സെമിനാരിക്ക് സമീപമുള്ള ചെക്ക് ഡാമാണ്പൊളിച്ചു നീക്കിയത്. പെയ്താൽ തോട്ടിലെ വെള്ളം ചെക്ക്ഡാമിന് മുകളിലൂടെ കവി ഞ്ഞൊഴുകുന്നത് പതിവായിരു ന്നു. വെള്ളം താഴുന്നതു വരെ വാ ഹനങ്ങൾക്കോ, ജനങ്ങൾക്കോ മറുകര എത്താൻ സാധിച്ചിരുന്നില്ല.
നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യപ്രകാരം ഇവിടെ പാലം നിർമ്മിക്കാനുള്ള അനുമതിയായത്. മന്ത്രി റോഷി അഗസ്റ്റിൻ ഇറിഗേഷൻ വകുപ്പിൽ നിന്നും കോടികൾ ഇതിനായി അനുവദിപ്പിച്ചു. ചെക്ക്ഡാമിന് മുകളിൽ പാലവുമായാണ് നിർമ്മാണം. 26 മീറ്ററോളം നീളമുള്ള പാലമാണ് ഇവിടെ നിർമ്മിക്കുക. പാലം നിർമ്മിക്കാൻ പ്രദേശവാസികളെ ഉൾപ്പെടുത്തി കമ്മിറ്റിയും രൂപീകരിച്ചു. മെയ് പകുതി കഴി ഞ്ഞ് കരാറുകാരൻ ചെക്ക്ഡാം പൊളിച്ചു. തോടിന് ആഴവും വീതിയും കൂട്ടി.
എന്നാൽ ദിവസങ്ങൾക്കകം കാലവർഷമാരംഭിച്ചു. ഇതോടെ പാലം പണിമുടങ്ങി. കരാറുകാരൻ യന്ത്രങ്ങളുമായി മടങ്ങി. ഇപ്പോൾ നാട്ടുകാർക്ക് മറുകര കടക്കാൻ മാർഗമില്ലാതായിരിക്കയാണ്. ഇരുകരയിലും സ്ഥലമുള്ളവരും സ്കൂൾ വിദ്യാർത്ഥികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തോടിന് സമീപമുള്ള മൃഗാശുപത്രിയിലും അംഗൻവാടിയിലും വാഴത്തോപ്പ് സ്കൂളിലുമെല്ലാം എത്തണമെങ്കിൽ കിലോ മീറ്റർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ. കാലവർഷ മടുക്കാറായപ്പോൾ ചെക്ക്ഡാം പൊളിച്ചത് മുകളിൽ നിന്നുള്ള നിർബന്ധത്താലാണെന്നാണ് കരാറുകാരന്റെ വാദം. എന്തു തന്നെയായാലും മഴക്കാലം കഴിയാതെ പാലം പണി നടക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. യാതൊരു ആലോചനയുമില്ലാതെ ചെക്ക്ഡാം പൊളിച്ചതിനാൽ ഇനി മാസങ്ങളോളം നാട്ടുകാർക്ക് ദുരിതയാത്ര തന്നെ.
ഒടുവിൽ ഫണ്ട് അനുവദിച്ചു.
ഇടുക്കി: പാൽകുളം തോടിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണത്തിന് 7.44 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയച്ചു. 2.89 കോടി രൂപയ്ക്കാ ണ് ചെക്ക് ഡാമും പാലവും അപ്രോച്ച് റോഡും നിർമ്മിക്കുക ശേഷിക്കുന്ന തുക ജലസേചനപദ്ധതിക്കാണ് നീക്കി വെച്ചിട്ടു ള്ളത്. 25 മീറ്റർ നീളവും 6.4 മീ റ്റർ വീതിയുമുള്ള പാലവും 5.5 മീ റ്റർ വീതമുള്ള അപ്രോച്ച് റോഡു ആണ് ഇവിടെ നിർമ്മിക്കുക. ഇത് വഴി ചെക്ക് ഡാമിൽ ജലം ശേഖരിച്ച് വെച്ച് പ്രദേശത്ത് ഡ്രിപ്പ് ഇറിഗേഷൻ നടത്തുന്നതിനും അതോടൊപ്പം ഗതാഗതം സുഗമമാക്കുന്നതിന് പാലം ഉയരത്തി പണിയുകയുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. വലിയ വാഹനങ്ങളാക്കും ഭാര വാഹനങ്ങൾക്കും സുഗഗമായി പോകതക്ക രീതിയിൽ പാലം നിർമ്മിക്കുക.

