പുറത്ത്/അകത്ത് പെയ്യുന്ന മഴകൾ…

കവിത

പുറത്തു പെയ്യുന്ന മഴ

മാത്രമല്ല മഴ.


പലപ്പോഴും അകത്തും

ചെയ്യാറുണ്ട് മഴകൾ.

ചെറുതും വലുതും..

അകത്തു പെയ്യുന്ന ചില

മഴകൾ തോരുന്നേയില്ല.


തോർന്നാലും തോരാത്ത
മഴകളുടെ ദ്വീപിൽ പെട്ടു

പോയിട്ടുണ്ടോ?

ഞാനുണ്ട്,


പലതവണ
പെട്ടു പോയിട്ടുണ്ട്.

നനഞ്ഞു കുതിർന്നിട്ടുണ്ട്

തണുത്തുറഞ്ഞു

പോയിട്ടുണ്ട്…
ദൈവമേ.. ദൈവമേ.….

സിവിക് ചന്ദ്രൻ