ചെറുതോണി: രണ്ടേകാൽ ലിറ്റർ ചാരായവും 25 ലിറ്റർ കോടയുമായി മധ്യവയസ്കനെ തങ്കമണി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണും സംഘവും മരിയാപുരം മില്ലുംപടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മരിയാപുരം സ്വദേശി പനിച്ചേൽ സുരേഷിനെ ( 54 ) ചാരായവും കോടയുമായി അറസ്റ്റ് ചെയ്തത്.
ഇയാൾ മുൻപ് വിവിധ അബ്കാരി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ ജയൻ പി. ജോൺ, പി.കെ.ഷിജു, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജിൻസൺ, ജോഫിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ, ആനന്ദ്, ബിലേഷ് എന്നിവർ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
