ഡിപ്ലോമ ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമിന് അപേക്ഷിക്കാം

Uncategorized

ഡിപ്ലോമ ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമിന് അപേക്ഷിക്കാം

ഡിപ്ലോമ ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള ഡിപ്ലോമ ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് (ഡി.ടി.ടി) പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അഡ്മിഷന്‍ നേടുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തിയ (സി.ടി.ടി) കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം: അപേക്ഷകര്‍ ഡിഗ്രി അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. https://srccc.in/ download എന്ന ലിങ്കില്‍ നിന്ന് ലാറ്ററല്‍ എന്‍ട്രിയ്ക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്തത് എസ്.ആര്‍.സി. ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കാം. ലാറ്ററല്‍ എന്‍ട്രി ഫോമില്‍ ഫീസ് ഒടുക്കിയ തീയതി, റഫറന്‍സ് ഐഡി എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്. വിശദവിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍, പി. ഒ., തിരുവനന്തപുരം-33. ഫോണ്‍: 04712325101, 8281114464. ലാറ്ററല്‍ എന്‍ട്രി ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

Leave a Reply

Your email address will not be published. Required fields are marked *